ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധനക്കിടെ നാടകീയ സംഭവങ്ങൾക്കൊടുവിൽ നടൻ വിശാലിെൻറ പത്രിക തള്ളി. ആദ്യം പത്രിക തള്ളിയ വരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും ഒടുവിൽ തള്ളുകയായിരുന്നു. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയ പത്രിക, വിശാൽ നേരിെട്ടത്തി നടത്തിയ ചർച്ചകൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രി 8.15ഒാടെ സ്വീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് രാത്രി വൈകീട്ട് വീണ്ടും പരിശോധിച്ച വരണാധികാരി പത്രിക തള്ളുകയായിരുന്നു.
അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദരൻ ജയകുമാറിെൻറ പുത്രി ദീപയുടെ പത്രിക തള്ളിയിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയാൻ ശ്രമമുണ്ടായെന്ന് ദീപ പറഞ്ഞു.
ഡിസംബർ 21 നാണ് ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24 ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.