കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടിയും ദിലീപിെൻറ ഭാര്യയുമായ കാവ്യ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ദിലീപിെൻറ ആലുവയിലെ തറവാട്ടുവീട്ടിൽ വെച്ചാണ് ചോദ്യംചെയ്തതെന്നാണ് സൂചന. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താൻ അന്വേഷണത്തിെൻറ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യ ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബിലെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് അേഞ്ചാടെയാണ് അവസാനിച്ചത്. കാവ്യയെയും അമ്മയെയും അന്വേഷണസംഘം നേരത്തേ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും പൊലീസ് ക്ലബിലെത്താൻ പ്രയാസമുണ്ടെന്നും വീട്ടിൽ രഹസ്യമായി മൊഴി നൽകാൻ സൗകര്യം ഒരുക്കണമെന്നും കാവ്യ ആവശ്യപ്പെട്ടിരുന്നു.
ഇൗ സാഹചര്യത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് സൂചന. കാവ്യയുടെ അമ്മ ശ്യാമളയിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. കാവ്യയുടെ ഒാൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ കാക്കനാെട്ട ലക്ഷ്യയിലെ ചില ദിവസങ്ങളിലെ വരുമാനത്തിലും കണക്കിലും പൊരുത്തേക്കട് കണ്ടെത്തിയതായി അറിയുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളും കാവ്യയിൽനിന്ന് ആരാഞ്ഞിട്ടുണ്ട്.
മുഖ്യപ്രതി പൾസർ സുനി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ ഏൽപിച്ചെന്നായിരുന്നു സുനിയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.