കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് തേടി. ഇത്തരമൊരു ആവശ്യമുന്നയിക്കാൻ ഹരജിക്കാരന് അർഹതയുണ്ടോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് സെപ്റ്റംബർ 28ലേക്ക് മാറ്റി. എറണാകുളം എളമക്കര സ്വദേശി റോയ് മാമൻ ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താൽപര്യമനുസരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ കഴിയുന്ന സമയത്ത് അയച്ച കത്ത് കണ്ടാല്‍തന്നെ ദിലീപിനെ ഭീഷണിപ്പെടുത്താനുള്ളതാണെന്ന് മനസ്സിലാവും. എന്നാൽ, ഇതേക്കുറിച്ച് ദിലീപ് നൽകിയ പരാതി പരിഗണിക്കാതെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.