നടിയെ ആക്രമിച്ച കേസ്​: അനുബന്ധ കുറ്റപത്രത്തി​െൻറ പരിശോധന ഇന്ന്​

​െകാച്ചി: നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തി​​െൻറ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന്​ നടക്കും.  ദിലീപിനെ എട്ടാം പ്രതിയാക്കി ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകൾ,ശാസ്ത്രീയ രേഖകൾ ഉൾപ്പടെ ഗൂഢാലോചന തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും, പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്. സാങ്കേതിക പിഴവുകളുണ്ടോയെന്ന് പരിശോധിച്ച ശേഷം കുറ്റപത്രം ഇന്ന് കോടതി ഫയലിൽ സ്വീകരിച്ചേക്കും. 

തുടർന്ന് പ്രതികൾക്ക് കോടതി സമൻസയക്കും. അതിന് ശേഷമായിരിക്കും പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുക. ഗൂഢാലോചനയിൽ ദിലീപിന് നേരിട്ട പങ്കുള്ളതായി പറയുന്ന കുറ്റ പത്രത്തിൽ മഞ്​ജുവാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ സാക്ഷികളാണ്​. 

കാവ്യാ മാധവനുമായുണ്ടായിരുന്ന അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാൻ 1.5 കോടി രൂപക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തതെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. നഗ്നദൃശ്യങ്ങൾ വഴി നടിയുടെ വിവാഹജീവതം തകർക്കുകയായിരുന്നു ദിലീപിന്‍റെ ലക്ഷ്യം. ഇതിനായി ഒരുലക്ഷത്തിപതിനായിരം രൂപ രണ്ടു തവണയായി തൃശൂരിൽവെച്ച് കൈമാറിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. സിനിമാ മേഖലയിൽ നിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് പേരാണ് മാപ്പുസാക്ഷികൾ. ആദ്യ എട്ട് പ്രതികൾക്ക് മേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ട് മുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

Tags:    
News Summary - Actress Attack Case: Charge Sheet Examine Today - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.