കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ഒരു വർഷം പിന്നിട്ടപ്പോൾ പൾസർ സുനിയും ദിലീപും ഒരേ പ്രതിക്കൂട്ടിൽ. കഴിഞ്ഞ ജൂലൈയിൽ ദിലീപ് അറസ്റ്റിലായതുമുതൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇരുവർക്കുമെതിരായ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ച് കോടതിയിൽ ഹാജരായിരുന്നില്ല.
പലപ്പോഴും പൾസർ സുനിയെ മറ്റ് കേസുകളിൽ മറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനാൽ ഇരുവരെയും വ്യത്യസ്ത ദിവസങ്ങളിലാണ് അങ്കമാലിയിൽ ഹാജരാക്കിയിരുന്നത്. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ആക്രമണത്തിനുശേഷം ഒളിവിൽ താമസിക്കാൻ പൾസർ സുനിയെ സഹായിച്ചതായി ആരോപണം നേരിടുന്ന ചാർലിക്ക് അരികിലായാണ് കോടതി നടപടി തീരുംവരെ ദിലീപ് നിന്നത്.
ദിലീപ് നൽകിയ ക്വേട്ടഷനിലാണ് പൾസർ സുനി യുവനടിയെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. യുവനടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ക്വേട്ടഷൻ നൽകിയതിന് പിന്നിലെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. പ്രതിക്കൂട്ടിൽ ഇരുവരും പരസ്പരം കണ്ടെങ്കിലും ഭാവമാറ്റമൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.