കൊച്ചി: നടിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് വിദേശത്ത് പോകാൻ ഹൈകോടതിയുടെ അനുമതി. ബിസിനസ് ആവശ്യത്തിന് ദുബൈ സന്ദര്‍ശിക്കാന്‍, ജാമ്യ വ്യവസ്ഥയുടെ ഭാഗമായി മജിസ്േട്രറ്റ് കോടതിയിൽ ഏൽപിച്ച പാസ്പോർട്ട് താൽക്കാലികമായി തിരികെ നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഈ മാസം 29ന് ദുബൈയിലെ കരാമയില്‍ ‘ദേ പുട്ട്’ റെസ്റ്റാറൻറിെൻറ ശാഖ തുറക്കും. സാന്നിധ്യം അനിവാര്യമായതിനാൽ നാലു മുതല്‍ ഏഴു ദിവസം വരെ അവിടെ ഉണ്ടാകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന ദിലീപിെൻറ ഹരജി കോടതി അനുവദിക്കുകയായിരുന്നു.
ആറു ദിവസത്തേക്ക് പാസ്പോർട്ട് അനുവദിക്കാനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് നൽകിയ നിർദേശം. നാലു ദിവസമായിരിക്കും ദുബൈയില്‍ ദിലീപ് ഉണ്ടാവുക. ദുബൈയില്‍ താമസിക്കുന്ന സ്ഥലങ്ങൾ, അവയുടെ വിലാസം, ഫോണ്‍ നമ്പര്‍, വിസ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ദിലീപ് സത്യവാങ്മൂലമായി അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിക്കണം. നേരേത്ത ജാമ്യം അനുവദിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ മറ്റ് വ്യവസ്ഥകള്‍ തുടരും. ദിലീപിന് അനുമതി നൽകരുതെന്ന വാദമായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തുന്നുണ്ട്. മൂന്ന് സാക്ഷികൾ വിരുദ്ധമൊഴിയാണ് കോടതിയിൽ പറഞ്ഞത്. കാവ്യ മാധവെൻറ ഡ്രൈവർ സുധീറും ദിലീപിെൻറ വിശ്വസ്തനായ അഭിഭാഷകനും മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കുന്നത്. നാലാം പ്രതി വിജീഷ് കൃത്യത്തിന് ശേഷം ലക്ഷ്യ എന്ന സ്ഥാപനത്തിൽ വന്നുവെന്ന് പൊലീസിന് മൊഴി നൽകിയ ജീവനക്കാരായ ശരത്ബാബു, സാഗർ വിൽസൻ എന്നീ സാക്ഷികൾ അങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ് പിന്നീട് കോടതിയിൽ നൽകിയ മൊഴി.
ഏഴാം പ്രതി ചാർളിയും പൊലീസിനോട് പറഞ്ഞതിന് വിരുദ്ധമായാണ് കോടതിക്ക് മൊഴി നൽകിയത്. ഇതിനൊക്കെ തെളിവുണ്ടോയെന്ന് കോടതി വാക്കാൽ ആരാഞ്ഞപ്പോൾ ഉണ്ട് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. നേരിട്ടും അല്ലാതെയും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിെൻറ ഭാഗത്തുനിന്ന് ശ്രമമുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ, ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഇക്കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. കേസിൽ അന്തിമ റിപ്പോർട്ട് നൽകാനുള്ള അവസാനഘട്ട ജോലികൾ നടക്കുന്നതിനിടെ വിദേശത്ത് പോകാൻ അനുമതി നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇൗ ഘട്ടത്തിൽ പ്രതിയെ വിട്ടാൽ അന്വേഷണത്തെ ബാധിക്കും. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.സാക്ഷികളെ സ്വാധീനിക്കുന്നതായ ആരോപണം ഗൗരവതരമാണെന്നും അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്യാൻ ആവശ്യമുേണ്ടാ എന്നതിന് ആവശ്യമുണ്ടെന്നായിരുന്നു പ്രോസിക്യൂഷെൻറ മറുപടി. അന്തിമ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകാനാവുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.