നടിയെ ആക്രമിച്ച കേസ്​: വിചാരണക്ക്​ താത്​കാലിക സ്​റ്റേ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്​റ്റേ ചെയ്​തു. ദിലീപിൻെറ ഹരജിയിലാണ്​ താത്​കാലിക സ്​റ ്റേ അനുവദിച്ചത്​. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ്​ ആവശ്യ​െപ്പട്ടാണ്​ ദിലീപ്​ ഹരജി നൽകിയത്​. ഹരജി വേനലവധിക്ക്​ ശേഷം ജൂലൈയിൽ കോടതി പരിഗണിക്കും.

മെമ്മറി കാർഡ്​ തൊണ്ടി മുതലാണോ രേഖയാണോ എന്ന കാര്യം അറിയാൻ സർക്കാർ സാവകാശം തേടി. മെമ്മറി കാർഡ്​ രേഖയാണെന്നും പ്രതിഭാഗത്തിനും രേഖകളുടെ പകർപ്പ്​ ലഭ്യമാക്കണമെന്നുമായിരുന്നു ദിലീപിൻെറ ഹരജി.

Tags:    
News Summary - Actress Attack Case: SC Grand Stay to Hearing - Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.