ദിലീപിന് തിരിച്ചടി : ദൃശ്യങ്ങളുടെ പകർപ്പ് നൽകാനാവില്ലെന്ന് കോടതി 

കൊച്ചി: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. നടിയെ അക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന ദിലീപിന്‍റെ ഹരജി അങ്കമാലി കോടതി തള്ളി. കേസ് വിചാരണ നടപടിക്കായി എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസിലെ ദൃശ്യങ്ങൾ അടക്കം തെളിവുകൾ ലഭിക്കണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാൽ കേസിന്‍റെ നടത്തിപ്പിനായി തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്. 

കേസിലെ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം തെളിവുകൾ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു. 
 

Tags:    
News Summary - Actress Attack case; Visuals Angamaky court-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.