കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. കേസിൽ യുവ നടന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
പിടിയിലായവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവവുമായി സിനിമയില്‍ ഉള്ളവരുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. പള്‍സര്‍ സുനിയെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് വ്യക്തമാവുകയുള്ളൂ. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അതേസമയം, പൾസർ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായി റിപ്പോർട്ടുകൾ അന്വേഷണ സംഘം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.