കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സനിമാ രംഗത്തുള്ളവരെയും ചോദ്യം ചെയ്യാൻ തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് പൊലീസ് ഈ തീരുമാനമെടുത്തത്. സംഭവദിവസം സുനിക്ക് വന്ന സംശയാസ്പദമായ ചില കോളുകളിൽ സിനിമാരംഗത്തെ ചിലരുമുണ്ടെന്ന് പൊലീസ് കരുതുന്നു.
അതേസമയം, പൾസർ സുനിയുടെ മൊബൈൽ ഫോൺ വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ സുനിയുടേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷക്കൊപ്പം മൊബൈൽ ഫോണും ഇവരുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.