പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ജാമിഅ മില്ലിയ ഇസ്ലാമിയ, അലീഗഢ് മുസ്ലിം വാഴ്സിറ്റി വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ പ്രതികരിക്കാത്ത ബോളിവുഡ് സെലിബ്രിറ്റികൾ ഭീരുക്കളെന്ന് നടി കങ്കണ റണാവത്ത്. രാജ്യം മുഴുവൻ കലാപാന്തരീക്ഷത്തിൽ അമർന്നിട്ടും അവർ നിശ്ശബ്ദത തുടരുകയാണ്.
പ്രത്യേക പദവിയിൽ വാഴുന്ന അവർക്ക് രാജ്യത്തെ സംഭവങ്ങളെക്കോൾ പ്രധാനം സ്വന്തം മുഖം 20 പ്രാവശ്യമെങ്കിലും കണ്ണാടിയിൽ നോക്കുന്നതാണെന്നും കങ്കണ തുറന്നടിച്ചു. അഭിപ്രായങ്ങൾ വെട്ടിത്തുറന്നുപറയുന്നതിലൂടെ വിവാദങ്ങൾ വിടാതെ പിന്തുടരുന്ന നടികൂടിയാണ് കങ്കണ.
മുഹമ്മദ് ശീഷാൻ അയ്യൂബ്, ഫർഹാൻ അക്തർ, പരിനീതി ചോപ്ര, റിച്ച ഛദ്ദ, ജാവേദ് അക്തർ, അനുരാഗ് കാശ്യപ്, വിശാൽ ഭരദ്വാജ്, റീമ കഗ്തി തുടങ്ങിയവർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന ബോളിവുഡിലെ പ്രമുഖരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.