അമ്മയിലെ ഇടത് ജനപ്രതിനിധികളെ തിരുത്തണം: വി.എം. സുധീരൻ

തിരുവനന്തപുരം: അമ്മയുടേത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സംഘടനയിലുള്ള ഇടത് ജനപ്രതിനിധികളെ തിരുത്താൻ നേതൃത്വം തയാറാകണം. നടനെ തിരിച്ചെടുക്കാൻ കളമൊരുക്കുകയാണ് ഇടത് ജനപ്രതിനിധികൾ ചെയ്തതെന്നും സുധീരൻ പറഞ്ഞു. രാജ്യം ആദരിക്കുന്ന, ജനങ്ങൾ സ്നേഹിക്കുന്ന മോഹൻ ലാൽ നേതൃത്വത്തിൽ എത്തിയപ്പോൾ ഇത്തരം സംഭവം നടന്നത് ദുഃഖകരമാണെന്നും സുധീരൻ വ്യക്തമാക്കി.   

രാജ്യം നൽകിയ ലഫ്റ്റനന്‍റ് കേണൽ അടക്കം പരമോന്നത ബഹുമതികൾ മോഹൻ ലാൽ ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അമ്മയിലെ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് എന്നിവർ എം.പി, എം.എൽ.എ സ്ഥാനങ്ങൾ രാജിവെക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. കേസിലെ പ്രതിയായ നടനെ അമ്മ സംരക്ഷിക്കുന്നു. ജനപ്രതിനിധികളുടെ നിലപാട് ശരിയാണോ എന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും പറയണമെന്നും ഡീൻ കുര്യക്കോസ് വ്യക്തമാക്കി.

Tags:    
News Summary - Actress Resignation: VM Sudheeran Attack to AMMA Leaders -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.