അമ്മയിലെ ഇടത് ജനപ്രതിനിധികളെ തിരുത്തണം: വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: അമ്മയുടേത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സംഘടനയിലുള്ള ഇടത് ജനപ്രതിനിധികളെ തിരുത്താൻ നേതൃത്വം തയാറാകണം. നടനെ തിരിച്ചെടുക്കാൻ കളമൊരുക്കുകയാണ് ഇടത് ജനപ്രതിനിധികൾ ചെയ്തതെന്നും സുധീരൻ പറഞ്ഞു. രാജ്യം ആദരിക്കുന്ന, ജനങ്ങൾ സ്നേഹിക്കുന്ന മോഹൻ ലാൽ നേതൃത്വത്തിൽ എത്തിയപ്പോൾ ഇത്തരം സംഭവം നടന്നത് ദുഃഖകരമാണെന്നും സുധീരൻ വ്യക്തമാക്കി.
രാജ്യം നൽകിയ ലഫ്റ്റനന്‍റ് കേണൽ അടക്കം പരമോന്നത ബഹുമതികൾ മോഹൻ ലാൽ ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അമ്മയിലെ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് എന്നിവർ എം.പി, എം.എൽ.എ സ്ഥാനങ്ങൾ രാജിവെക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. കേസിലെ പ്രതിയായ നടനെ അമ്മ സംരക്ഷിക്കുന്നു. ജനപ്രതിനിധികളുടെ നിലപാട് ശരിയാണോ എന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും പറയണമെന്നും ഡീൻ കുര്യക്കോസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.