തൃശൂർ: കലാകാരന്മാർ രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാകരുതെന്ന് സംവിധായകൻ അ ടൂർ ഗോപാലകൃഷ്ണൻ. ‘സ്വതന്ത്രരായിരിക്കണം. സങ്കുചിത രാഷ്ട്രീയത്തിെൻറ ഭാഗമാകാതിരുന്നാലേ നല്ല കാര്യങ്ങൾ ചെയ്യാനാകൂ’-മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം കലാകാരന്മാരെ ഓർമ്മിപ്പിച്ചു.
എല്ലാ സർക്കാറുകളും കലാകാരന്മാർക്ക് നൽകുന്നത് അവസാന പരിഗണനയാണ്. ബജറ്റിലും മറ്റും എല്ലാം കഴിഞ്ഞ് ബാക്കി വരുന്ന തുകയായിരിക്കും കലയ്ക്ക് നീക്കിവെക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുമ്പോൾ വെട്ടിക്കുറക്കുന്നതും കലക്കും കലാകാരനും വേണ്ടി നീക്കിവെച്ച തുകയായിരിക്കും. സംഘടനയിലൂടെ മാത്രമേ നമ്മുടെ ശബ്ദം അധികാരികളെ കേൾപ്പിക്കാൻ കഴിയൂ. അതിനാൽ സംഘടിക്കേണ്ടത് അത്യാവശ്യമാണ്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.