തിയറ്ററില്‍ കൂടുതലോടുന്ന സിനിമകളാണ് മലയാള സംസ്കാരത്തിന്‍െറ അളവുകോല്‍ –അടൂര്‍

കോഴിക്കോട്: കേരളത്തിലെ തിയറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ഓടുന്ന സിനിമ ഏതുതരമെന്നതാണ് മലയാളികളുടെ സാംസ്കാരിക നിലവാരം ചൂണ്ടിക്കാണിക്കുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായി ശാഖയുടെ ശതവത്സരാഘോഷത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായി ശാഖയുടെ ശതവത്സരാഘോഷത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗംഗ ആര്‍. വാരിയര്‍, അഡ്വ.സി.ഇ. ഉണ്ണികൃഷ്ണന്‍, പ്രഫ.എം.എന്‍. കാരശ്ശേരി, കെ.സി. നാരായണന്‍, എം. മുകുന്ദന്‍, നടന്‍ മധു, കെ.സി. ഉണ്ണി അനുജന്‍ രാജ എന്നിവര്‍ സമീപം
 

എന്തുകൊണ്ടാണ് വളരെ വഷളായ, കാണാന്‍ കൊള്ളില്ലാത്ത സിനിമകള്‍ നൂറും നൂറ്റമ്പതും ദിവസം കേരളം മുഴുവനുമുള്ള തിയറ്ററുകളില്‍ ഓടുന്നതെന്നും എന്തുകൊണ്ടാണ് ഭേദപ്പെട്ട സിനിമകള്‍ കാണാന്‍ ആരും പോവാത്തതെന്നുമുള്ള വസ്തുതയാണ് നമ്മുടെ സംസ്കാരത്തിന്‍െറയും നിലവാരത്തിന്‍െറയും അളവുകോല്‍. പ്രായവ്യത്യാസമോ വിദ്യാഭ്യാസ യോഗ്യതയുടെ വ്യത്യാസമോ ഒന്നുമില്ലാതെ എല്ലാവരെയും രസിപ്പിക്കുന്ന വിനോദോപാധിയാണ് സിനിമ. ഏതുതരം സിനിമയാണ് ജനങ്ങള്‍ ഇഷ്ടത്തോടെ കണ്ടാസ്വദിക്കുന്നതെന്ന് നോക്കിയാല്‍ നമ്മുടെ സംസ്കാരത്തിന്‍െറ നിലവാരം മനസ്സിലാക്കാംമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - adoor gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.