പത്മാവതിന് ഹരിയാനയിലും വിലക്ക്

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ പേരുൾപ്പെ​െട മാറ്റങ്ങളുമായി റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുകോൺ ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ഹരിയാന മന്ത്രി അനിൽ വിജാണ് ചത്രത്തെ വിലക്കി‍യതായി അറിയിച്ചത്. നേരത്തെ ഗുജറാത്ത്, രാജസ്ഥാൻ സർക്കാറുകളും ചിത്രം വിലക്കിയിരുന്നു. 

ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നേരത്തേ ഡിസംബർ ഒന്നിന്​ പുറത്തിറക്കാൻ തീരുമാനിച്ച ചിത്രത്തിനെതിരെ രജപുത്ര സമുദായം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദേശീയ​ശ്ര​ദ്ധ നേടിയിരുന്നു. ‘പത്മാവതി’ എന്ന സിനിമയു​െട പേര്​ ‘പത്മാവത്’​ എന്നാക്കിയാണ്​ റിലീസ്​ ചെയ്യുന്നത്​. 

ദീപികയുടെ കഥാപാത്രമായ രജപുത്ര റാണിയുടെ നൃത്തം ഉൾപ്പെടെ രംഗങ്ങളെയാണ്​ രജ്​പുത്​ കർണി സേനയും മറ്റും ശക്​തമായി എതിർത്തത്​. ഇത്​ പിന്നീട്​ രാഷ്​ട്രീയ വിവാദമായി. പ്രദർശനത്തിന്​ ഒരുങ്ങിയ തിയറ്ററുകൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ ഭീഷണിയുമുയർന്നു. ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തി​​​െൻറ പശ്ചാത്തലത്തിൽ സെൻസർ ബോർഡിന്​ കീഴിൽ ചരിത്രകാരന്മാരടങ്ങുന്ന സംഘം പരിശോധിച്ചശേഷമാണ്​ അനുമതി നൽകിയത്​.
 

Tags:    
News Summary - After Rajasthan and Gujarat, Haryana, Too, Bans Padmaavat-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.