രാമായണം സീരിയൽ ലോകറെക്കോഡിട്ടതായി ദൂരദർശൻ

ന്യൂഡൽഹി: ലോക്​ഡൗൺ കാലത്ത്​ 33 വർഷങ്ങൾക്ക്​ ശേഷം ഇന്ത്യൻ ടെലിവിഷൻ സ്​ക്രീനുകളിലേക്ക്​ മടങ്ങിയെത്തിയ ‘രാമായണം’ സീരിയൽ പുതിയ ​ലോക റെക്കോഡിട്ടതായി ദൂരദർശൻ. രാമാനന്ദ്​ സാഗർ സംവിധാനം ചെയ്​ത സീരിയൽ ഏറ്റവും കൂടുതൽ പേർ കണ്ട വിനോദ പരിപാടിയെന്ന റെക്കോഡ്​ നേടിയതായി ഡി.ഡി ട്വീറ്റ്​ ചെയ്​തു. 

ട്വീറ്റ്​ പ്രകാരം ഏപ്രിൽ 16ാം തിയതി 7.7 കോടി ആളുകളാണ്​ സീരിയൽ കണ്ടത്​. ലോക്​ഡൗണിൻെറ പശ്ചാത്തലത്തിൽ മാർച്ചിലാണ്​ ദിവസം രണ്ട്​ നേരങ്ങളിലായി സീരിയൽ ഡി.ഡി നാഷനൽ ചാനലിൽ പുനഃസംപ്രേഷണം ചെയത്​ തുടങ്ങിയത്​. 

1987ൽ ആദ്യമായി ദൂരദർശനിൽ സംപ്രേഷണം ചെയ്​ത സീരിയലിൽ അരുൺ ഗോവിൽ, ദിപിക ചികില ടോപിവാല, സുനിൽ ലാഹിരി എന്നിവരാണ്​ പ്രധാന അഭിനേതാക്കൾ.  

Tags:    
News Summary - Aired Again After 33 Years, Ramayan Sets World Record says dooradarshan- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.