തിരുവനന്തപുരം: വാഹന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ നടി അമലാപോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരായി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. അറസ്റ്റിലേക്ക് നീങ്ങുമെന്ന ക്രൈംബ്രാഞ്ചിെൻറ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് ഒടുവിൽ ർ ഹാജരായത്.
രാവിലെ 10ന് മാതാവിനൊപ്പം പൊലീസ് ആസ്ഥാനത്തെത്തിയ നടി ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി സന്തോഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. ഉച്ച ഒരുമണിവരെ മൂന്നുമണിക്കൂറോളം അമലയെ അന്വേഷണസംഘം ചോദ്യം ചെയ്തു.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താന്‍ വാടകക്കെടുത്ത വീടിെൻറ മേല്‍വിലാസം ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷന് നടത്തിയതെന്നാണ് അമല അറിയിച്ചത്. താൻ അവിടെ താമസിച്ചിരുെന്നന്നും ഒരുവിധ തട്ടിപ്പും നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അമല ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിനു മുന്നില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഒരുകോടി 12 ലക്ഷം രൂപ വിലവരുന്ന ബെന്‍സ് എ ക്ലാസ് കാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തി 20 ലക്ഷം രൂപ നികുതി വെട്ടിെച്ചന്നാണ് അമലക്കെതിരായ കേസ്. ചെന്നൈയില്‍നിന്നാണ് കാര്‍ വാങ്ങിയത്. എന്നാല്‍, കാര്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. നികുതി വെട്ടിക്കണമെന്നു കരുതിയല്ല പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയതെന്ന് അമലാപോള്‍ ചോദ്യം ചെയ്യലില്‍ ആവർത്തിച്ചു. പുതുച്ചേരിയിലെ വാടക വീടിെൻറ രേഖകള്‍ രജിട്രേഷനുവേണ്ടി ഉപയോഗിക്കേണ്ടി വന്നത് ബോധപൂര്‍വമല്ലെന്നും അവർ അറിയിച്ചു. എന്നാൽ, വാദങ്ങൾ അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചാണ് ക്രൈംബ്രാഞ്ച് സംഘം അമലാപോളിനെ മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.