റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടെന്ന് നടൻ അനിൽ നെടുമങ്ങാട് 

മലയാള സിനിമയിലെ ലിംഗ വിവേചനവും പുരുഷ കേന്ദ്രീകൃത മനോഭവത്തെ കുറിച്ചും തുറന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്‍റെ
'ടെഡെക്സ് ടോക്സ്' സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെ വിമർശനവുമായി നടൻ അനിൽ നെടുമങ്ങാട്. റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി  പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ഒരിക്കലും നിങ്ങൾ ഫാസിസ്റ്റാണോ എന്ന് ചോദിക്കാനാവില്ലെന്നും അനിൽ ഫേസ്ബുക്കിൽ കുറിച്ചു. 


അനില്‍ നെടുമങ്ങാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

മീനിന്‍റെ പേരിൽ റിമയെ ട്രോളുന്നവരോടായി (മീനും, പ്രതിഫലവുമല്ല. വിവേചനങ്ങളാണ് ). എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിങ്കൽ അഭിനിയിക്കുന്ന, അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്, ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവർ, സ്റ്റീൽ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒരാൾക്ക് കണ്ണാടി ഗ്ലാസിൽ ചായ തരുമ്പോ അതേ ചിത്രത്തിൽ കൂടെ അഭിനയിക്കുന്ന ചങ്ങാതിക്ക് സ്റ്റീൽ ഗ്ലാസാവും അല്ലേൽ പേപ്പർ ഗ്ലാസ്. ചായ കുടി അങ്ങനെ നിർത്തി. 

ഒന്നു പോയേ റിമ കല്ലിങ്കൽ. ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(സ്റ്റേജ് ഷോ) എഫ്.ബിയിൽ കുറേ പേരു കാണും ഏറ്റെടുക്കാൻ. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങൾ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാർ ഉണ്ട്. അതിൽ ആൺ പെൺ വിത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് (ഫാസിസ്റ്റാണോ എന്നെങ്ങാനും ചോദിച്ചാൽ വരമ്പത്ത് കൂലി എന്നറിയാല്ലോ)നിലമ്പൂരിൽ വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, യു.എ.പി.എ ചുമത്തി ആദ്യമായി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല, ഷൈനയെ അറിയില്ല, കരിയിറിസത്തിന്‍റെ ഭാഗമായി നിങ്ങൾ എടുത്തു ചാർത്തുന്ന ഫെമിനിസം യഥാർത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിർത്തിയിട്ടുള്ള ആഡംബര ഹൈജാക്കിങ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട്. പിന്നെ താങ്ങി നിൽക്കുന്നവർ സിനിമയിൽ വല്ല പ്രയോജനം കിട്ടേണങ്കിൽ കിട്ടട്ടെ എന്നും വിചാരിച്ച് എഫ്.ബിയിൽ താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെൺ മനസ്സ്, പെൺ പ്രണയത്തിന്‍റെ അന്തരാളങ്ങൾ,ആർത്തവം, ഒടുവിൽ ഡബ്ലിയു.സി.സി പോലും ഞങ്ങൾ പുരുഷ ബുജിതമ്പ്രാക്കൾഏറ്റെടുത്തു കഴിഞ്ഞു) നിങ്ങൾ ശരിക്കും റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്.


 

Full View
Tags:    
News Summary - Anil Nedumangad's reply to actress rima kallingal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.