ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കൽ തീരുമാനത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് നടൻ കമൽ ഹാസൻ. ധൃതിയിലെടുത്ത തീരുമാനമായിരുന്നു അതെന്നും കമൽ ഹാസൻ പറഞ്ഞു. തമിഴ് മാഗസിൻ ‘വികടനി’ൽ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നോട്ട് അസാധുവാക്കൽ നടപടിെയ തിടുക്കപ്പെട്ട് പിന്തുണച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. നോട്ട് അസാധുവാക്കൽ കള്ളപ്പണം നിയന്ത്രിക്കുമെന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അതിനാൽ ജനങ്ങൾ ഇൗ ബുദ്ധിമുട്ട് സഹിക്കണമെന്നും താൻ കരുതി. സാമ്പത്തിക ശാസ്ത്രം അറിയാവുന്ന തെൻറ ചില സുഹൃത്തുക്കൾ ഇൗ നിലപാടിനെ വിമർശിച്ചു. അപ്പോഴും ഇൗ തീരുമാനം നല്ലതാണെന്നും നടപ്പിലാക്കിയ വിധത്തിനാണ് പ്രശ്നമെന്നും താൻ സമാധാനിപ്പിച്ചു. എന്നാൽ കുടുതൽ കൂടുതൽ പേർ അതിനെതിരെ രംഗത്തു വന്നപ്പോൾ തനിക്കും സംശയങ്ങൾ വന്നു തുടങ്ങി. അവനവെൻറ തെറ്റുകൾ അംഗീകരിക്കുക എന്നതാണ് നല്ല നേതാവിെൻറ ലക്ഷണം. ഗാന്ധിജി സ്വന്തം തെറ്റുകൾ അംഗീകരിച്ചിരുന്നു. ഇന്നത്തെ നേതാക്കൾക്കും അതിന് സാധിക്കും. പ്രധാനമന്ത്രി അദ്ദേഹത്തിെൻറ െതറ്റുകൾ അംഗീകരിക്കുകയാണെങ്കിൽ, താൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുമെന്നും കമൽ ഹാസൻ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ നോട്ട് നിരോധനത്തിന് മോദിക്ക് സല്യൂട്ട് നൽകിയ കമൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിെൻറ മുന്നോടിയായാണ് നിലപാടിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.