മണിരത്നം ചിത്രമായ ദളപതിയിലൂടെ വെള്ളിത്തിരയിലെത്തുകയും തുടർന്ന് റോജ എന്ന മ റ്റൊരു മണിരത്നം ചിത്രത്തിലൂടെ ആരാധകരുടെ ഹരമാവുകയും ചെയ്ത നടനാണ് അരവിന്ദ് സ്വാമി. 2018ൽ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാന’ത്തിലാണ് അവസാനം അഭിനയിച്ചത്.
ഇത്തവണ വരവൊന്ന് വേറെ. ചിത്രം ‘തലൈവി’. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംഭവബഹുലമായ ജീവിതം പറയുന്ന, പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. അതിൽ പുരട്ചി തലൈവർ മക്കൾ തിലകം എം.ജി.ആർ എന്ന എം.ജി. രാമചന്ദ്രനായാണ് സ്വാമിയുടെ വേഷപ്പകർച്ച. അതിെൻറ ഔദ്യോഗിക ചിത്രങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്.
യഥാർഥ സ്വാമിയെ തിരിച്ചറിയാൻ സാധിക്കാത്തത്ര മേക്ക് ഓവറിലാണ് എം.ജി.ആർ അവതാരം എന്നാണ് സോഷ്യൽ മീഡിയ പ്രതികരണം. പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആണ് ജയലളിതയായി വേഷമിടുന്നതെങ്കിൽ അവരുടെ തോഴി ശശികലയായി വരുന്നത് പ്രിയാമണിയാണ്. എ.എൽ.വിജയ് ആണ് ചിത്രത്തിെൻറ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.