ഒടുവിൽ വിവാഹ വാർത്ത പുറത്ത് വിട്ട് നടൻ ആര്യ. നടി സയേഷയാണ് ആര്യയുടെ ജീവിത നായിക. കുടുംബത്തിന്‍റെയും മാതാപിതാക് കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷ യും ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദിൽ വെച്ചാകും വിവാഹം.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ െസറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
Happy Valentines Day #Blessed @sayyeshaa pic.twitter.com/WjRgOGssZr
— Arya (@arya_offl) February 14, 2019
ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയത് വിവാദമായിരുന്നു. 16 മത്സരാര്‍ഥികള്‍ പങ്കെടുത്ത ഷോ പൂര്‍ത്തിയായപ്പോൾ ആരെയും വിവാഹം ചെയ്യുന്നില്ലെന്നാണ് ആര്യ പ്രഖ്യാപിച്ചത്. ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.