ഈ രാജ്യത്തെ പൗരനെന്ന് പറയാൻ ലജ്ജ തോന്നുന്നു -നീരജ് 

ന്യൂഡൽഹി: പത്മാവതി വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ നീരജ് ഘയ്വാൻ. ഈ രാജ്യത്തെ പൗരനെന്ന് പറയാൻ ലജജ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദീപികയുടെ മൂക്ക് ചെത്തുന്നവർക്ക് അഞ്ച് കോടി തരാമെന്ന് ചാനലുകളിലിരുന്ന് ചിലർ വിളിച്ചു പറയുന്നതാണ് കാണുന്നത്. ഇത് നിർഭാഗ്യകരമാണ്. ഇത്തരമൊരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്നോർക്കുമ്പോൾ  വിഷമമുണ്ടെന്നും നീരജ് പറഞ്ഞു. 

സൂപ്പർ സ്റ്റാറായ ഒരു നടിക്ക് നേരെ ഇത്തരം ഭീഷണികൾ നടത്തുന്നവർക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല. ഇവരുടെ ഭീഷണികളെല്ലാം സാങ്കൽപിക കഥാപാത്രത്തെ ചൊല്ലിയാണെന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ പുരക്സാരം നേടിയ മാസാൻ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് നീരജ് ഘയ്വാൻ. 

Tags:    
News Summary - Ashamed to call myself a citizen of this country: Neeraj Ghaywan on Padmavati row-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.