നല്ല സിനിമകൾ കണ്ടാൽ ടിക്കറ്റിന് കൊടുത്ത കാശ് കുറഞ്ഞുപോയെന്ന് തോന്നാറുണ്ടോ...? എന്തായാലും, സിനിമയുടെ മ ൂല്യമനുസരിച്ച് കാശ് കൊടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകി, വേറിട്ടൊരു രീതി അവതരിപ്പിക്കുകയാണ് ദേശീയ അവ ാർഡ് ജേതാവായ അസമീസ് സംവിധായകൻ ഭാസ്കർ ഹസാരികാസ്.
അദ്ദേഹത്തിെൻറ പുതിയ സിനിമയായ ആമീസ് moviesaints.com എന്ന വെബ്സൈറ്റിൽ നവംബർ 22നാണ് റിലീസ് ചെയ്യുക. നിശ്ചിത തുക നൽകി കാണാവുന്ന സിനിമ, ഇഷ്ടപ്പെട്ടാൽ കൂടുതൽ പണം നൽകാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ വെബ്സൈറ്റിൽ തന്നെ വിമർശന കുറിപ്പെഴുതി നൽകിയ തുകയുടെ ഒരുഭാഗം തിരിച്ചുപിടിക്കാമെന്നും മൂവിസെയിൻറ്സ് സി.ഇ.ഒ ഋഷിരാജ് പറഞ്ഞു.
ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന മുൻധാരണകളെ പ്രമേയമാക്കുന്ന സിനിമ, പ്രണയത്തിെൻറ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.