?????? ??? ???? ??????, ?????? ????????? ??????? ???????, ?????? ?????? ???

മെക്സിക്കൻ ചിത്രം റോമക്ക് ബാഫ്ത; റാമി മാലെക് മികച്ച നടൻ, ഒലീവിയ കോൾമാൻ നടി

2019ലെ മികച്ച ചിത്രത്തിനുള്ള ബാഫ്ത പുരസ്കാരം മെക്സിക്കൻ ചിത്രമായ റോമക്ക്. റാമി മാലെക് മികച്ച നടനും ഒലീവിയ കോൾമാ ൻ മികച്ച നടിയുമായി. റോമ സംവിധാനം ചെയ്ത അൽഫോൺസോ ക്വോറോൺ മികച്ച സംവിധായകൻ.

മെക്സിക്കൻ ചിത്രം റോമ


ദി ഫേവറിറ്റിലെ പ്രകടനത്തിനാണ് ഒലീവിയ കോൾമാൻ മികച്ച നടിയും ബോഹീമിയൻ റാപ്സോഡിയിലെ പ്രകടനത്തിന് റാമി മാലെക്ക് നടനുമായത്.

റോമക്ക് നാലു പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രാഹകൻ, ഇംഗ്ലീഷ് ഭാഷക്ക് പുറത്തുള്ള മികച ചിത്രം എന്നീ വിഭാങ്ങളിലാണ് നേട്ടം.

മികച്ച നടി ഒലീവിയ കോൾമാൻ


ബ്രിട്ടീഷ് ചിത്രമായ ദി ഫേവറിറ്റിന് ഏഴു പുരസ്കാരങ്ങൾ നേടി. മികച്ച നടി, സഹ നടി, ബ്രിട്ടീഷ് സിനിമ, വസ്ത്രാലങ്കാരം, തിരക്കഥ, േമക്കപ്പ് അടക്കമുള്ള വിഭാഗങ്ങളിലാണ് നേട്ടം കൈവരിച്ചത്. 12 പുരസ്കാരങ്ങൾക്കാണ് ദി ഫേവറിറ്റ് പരിഗണിച്ചിരുന്നത്.

മികച്ച നടൻ റാമി മാലെക്


ലേഡി ഗാഗ വേഷമിട്ട എ സ്റ്റാർ ഇൻ ബോൺ എന്ന ചിത്രത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരം നേടി. മികച്ച സഹനടനായി മഹർഷല അലി (ഗ്രീൻ ബുക്ക്)നെയും സഹനടിയായി റേച്ചൽ വെയ്സി (ദി ഫേവറൈറ്റ്)നെയും തെരഞ്ഞെടുത്തു.

ബാഫ്ത പുരസ്കാരം ലഭിക്കുന്ന ചിത്രങ്ങൾക്കാണ് സാധാരണയായി ഒാസ്കർ പുരസ്കാരത്തിൽ മുൻതൂക്കം ലഭിക്കുക. ഫെബ്രുവരി 24ന് ഒാസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

Tags:    
News Summary - BAFTA Awards The Favourite Roma -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.