സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിനു കാരണം നായകര്‍ -ഭാമ

കോഴിക്കോട്: സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിനു കാരണം നായകരുടെ സമ്മര്‍ദമാണെന്ന് നടി ഭാമ. കഥാപാത്രം തങ്ങള്‍ക്കുമേലെ പോകുമെന്ന ചിന്തയാണ് ഇത്തരം നായകര്‍ക്കെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇത്തരമൊരു സമ്മര്‍ദമുണ്ടെന്ന് തോന്നുന്നില്ളെന്ന് നടന്‍ റഹ്മാന്‍. വി.എം. വിനുവിന്‍െറ ‘മറുപടി’ സിനിമാ ടീമുമായി കാലിക്കറ്റ് പ്രസ്ക്ളബില്‍ നടന്ന മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

പുതിയ കാലത്ത് സ്ത്രീ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ‘മറുപടി’യിലുള്ളതെന്ന് ഭാമ പറഞ്ഞു. 14 വയസ്സുകാരിയുടെ അമ്മയുടെ കഥാപാത്രമായി വേഷമിടുക വഴി സമകാലിക സംഭവങ്ങളിലേക്കുള്ള ചോദ്യങ്ങളും സിനിമയിലുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ കഥയിലെ നായികയാവുക വഴി വലിയ അംഗീകാരമാണിതെന്നും ഇവര്‍ പറഞ്ഞു.

സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവാണിത്. സമൂഹത്തില്‍ പെണ്ണിനുള്ള പ്രതിഷേധമാണ് സിനിമയിലെന്നും ഭാമ കൂട്ടിച്ചേര്‍ത്തു.സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്നതില്‍ നായകര്‍ക്ക് എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നുന്നില്ളെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ മറുപടിയില്‍ താന്‍ നായകനാവുമായിരുന്നോ എന്നും റഹ്മാന്‍  ചോദിച്ചു.

Tags:    
News Summary - bhavana attack to film actors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.