‘രണ്ടാമൂഴം’ അടഞ്ഞ അധ്യായം, ’മഹാഭാരതം’ യാഥാർഥ്യമാക്കും -ബി.ആർ ഷെട്ടി

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് വ്യവസായി ഡോ.ബി ആർ ഷെട്ടി. ദുബൈയിൽ എന്‍.ആര്‍.ഐ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിലാണ് ഷെട്ടി ഇക്കാര്യം പറഞ്ഞത്.

എം.ടി വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എം.ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കെ പുതിയ തിരക്കഥ കണ്ടെത്തുമെന്ന് ബി.ആർ. ഷെട്ടി പറഞ്ഞു.

പ്രഥമ ഗ്ലോബൽ എൻ.ആർ.ഐ സമ്മിറ്റ് ഏപ്രിൽ 5 ന് ദുബൈ സ്പാർട്സ്സിറ്റിയിൽ നടക്കും. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധവും പുരോഗതിയും അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്പരിപാടി. ഏതെങ്കിലും സർക്കാറിനെയോ പാർട്ടിയെയോ പിന്തുണക്കുക ഉച്ചകോടിയുടെ ലക്ഷ്യമല്ലെന്നും ബി.ആർ ഷെട്ടി അറിയിച്ചു.

Tags:    
News Summary - BR Shetty on Mahabharata and Randamoozham-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.