ജിദ്ദ: സൗദി അറേബ്യ ഇതാദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പെങ്കടുക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയിൽ പ്രവേശനം ലഭിക്കുകവഴി സൗദിയിലെ സിനിമപ്രവർത്തകർക്ക് തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 71 ാമത് കാൻ ഫെസ്റ്റിവൽ മേയ് മാസം എട്ടുമുതൽ 19 വരെയാണ് നടക്കുക. സൗദി ജനറൽ കൾച്ചർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സൗദി ഫിലിം കൗൺസിൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.
കിങ് അബ്ദുൽ അസീസ് സെൻറർ േഫാർ വേൾഡ് കൾച്ചർ നിർമിച്ച പരീക്ഷണ സിനിമയായ ‘ജൂദ്’ കാനിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ആൻഡ്രൂ ലങ്കാസ്റ്റർ സംവിധാനം ചെയ്ത ഇൗ ചിത്രം ജിദ്ദ, തബൂക്ക്, ഹാഇൽ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ഇസ്ലാമിന് മുമ്പുള്ള കാവ്യങ്ങളിൽ നിന്നാണ് ചിത്രത്തിെൻറ ഇതിവൃത്തം ഉരുത്തിരിഞ്ഞത്. സഫിയ അൽമർറി, ഹുസ്സാം അൽഹുൽവ എന്നിവരുടേതാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.