കൊച്ചി: എം.ജി റോഡിൽ സ്വകാര്യസ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാൻ യുവജന പ്രവാഹം. മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച ആൾക്കൂട്ടത്തെ നീക്കാൻ പൊലീസ് ലാത്തി വീശിയപ്പോൾ നിരവധി േപർക്ക് പരിക്കേറ്റു. തിരക്കേറിയ നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് സണ്ണി ലിയോണിനും കടയുടമക്കുമെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, ഒന്നര മണിക്കൂറോളം വൈകിയാണ് നടിയെത്തിയത്. ഇതിനുമുേമ്പ എം.ജി റോഡിൽ മഹാരാജാസ് കോളജ് മൈതാനത്തിന് സമീപത്തെ കടയുടെ പരിസരം മനുഷ്യക്കടലായി. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ആംബുലൻസിനുവരെ കടന്നുപോകാനായില്ലെന്ന് സെൻട്രൽ എസ്.െഎ ജോസഫ് സാജൻ പറഞ്ഞു.
വാഹനങ്ങളെ കടത്തിവിടണമെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടും ഫലമില്ലാതായേപ്പാഴാണ് ലാത്തി വീശിയതെന്നും രണ്ടുമണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായെന്നും എസ്.െഎ പറഞ്ഞു. തിക്കിത്തിരക്കിയവർക്കിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് നടി വേദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.