കൊച്ചി: ആനക്കൊമ്പ് കൈവശംവെച്ച കേസിൽ നടൻ മോഹന്‍ലാലിനെതിരെ ത്വരിതാനേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തില്‍ വിജിലന്‍സ് കോടതിക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നും കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാൽ നൽകിയ ഹരജിയാണ് കോടതി അനുവദിച്ചത്.
മോഹൻലാലിനെ കൂടാതെ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുൾപ്പെടെ പത്തുപേരെ എതിര്‍കക്ഷികളാക്കിയാണ് ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍, എതിര്കക്ഷികളില്നിന്ന് ചിലരെ ഒഴിവാക്കി തിരുവഞ്ചൂരിനും മോഹന്‍ലാലിനുമെതിരെ ത്വരിതാന്വേഷണം നടത്താൻ 2016 ഒാക്ടോബർ 15ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇൗ നടപടി ചോദ്യം െചയ്താണ് മോഹൻലാൽ ഹരജി നൽകിയത്.
കേന്ദ്ര സര്‍ക്കാറിെൻറ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ലൈസന്സുള്ളതിനാലാണ് ആനകൊമ്പ് സൂക്ഷിച്ചിട്ടുള്ളതെന്നും മോഹൻലാൽ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പുകളുടെ കാര്യത്തില്‍ നിയമപരിരക്ഷ ഉറപ്പാക്കി ഉത്തരവുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി മോഹന്‍ലാലിനെതിരെ നേരേത്ത കോടതിയില്‍ നിലനിന്നിരുന്ന ഹരജി തീർപ്പാക്കിയിരുന്നു.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചതിന് 2012ലാണ് വനംവകുപ്പ് മോഹൻലാലിനെതിെര കേസെടുത്തത്. കേസെടുത്തതിനുശേഷം മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ വിട്ടുനല്‍കിയ മജിസ്ട്രേറ്റ് ഉത്തരവ് ചോദ്യംചെയ്തായിരുന്നു നേരേത്തയുണ്ടായിരുന്ന ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.