കൊച്ചി: പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങളായ അമല പോൾ, ഫഹദ് ഫാസിൽ, കൊച്ചിയിലെ ഒരു വാഹന ഡീലർ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് അമല പോളിനെതിരെ കേസെടുത്തത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത മെഴ്സിഡസ് ബെൻസ് കാറാണ് അമല പോൾ ഉപയോഗിക്കുന്നത്. ഇത് വ്യാജ വിലാസത്തിലുള്ളതാണെന്നാണ് കണ്ടെത്തിയത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കരുതുന്നത്.
ഇതരസംസ്ഥാനത്തുനിന്നുള്ള കാർ കേരളത്തിൽ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ഉടമയുടെ പേരിലേക്ക് മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടക്കുകയും ചെയ്യണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ മാറ്റാതെയോ മോട്ടോർ വാഹന വകുപ്പിെൻറ അനുമതി ലഭിക്കാതെയോ വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കുകയും പിഴ ഇടാക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.