ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടൻ പ്രകാശ് രാജിനെതിരെ കേസ്. ലഖ്നോ കോടതിയിൽ ഒരു അഭിഭാഷകനാണ് കേസ് നൽകിയത്. കേസിൽ ഒക്ടോബർ ഏഴിന് കോടതി വാദം കേൾക്കും.
തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന് നൽകാൻ തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പരിഹസിച്ചിരുന്നു. ബംഗളൂരുവിൽ ഡി.വൈ.എഫ്.െഎ കർണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ഇൗ പരാമർശം നടത്തിയത്. ഗൗരി ലേങ്കഷിെൻറ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത് മോദി നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിവുള്ള ഇൗ നടന്മാരെ കാണുേമ്പാൾ, തനിക്ക് ലഭിച്ച അഞ്ചു ദേശീയ പുരസ്കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇൗ പരാമർശത്തിെനതിെരയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.