തൃശൂർ: നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. ഡി.ജി.പിക്ക് നടി നൽകിയ പരാതി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ൈകമാറിയതി നെ തുടർന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, സ്ത്രീ യുടെ അന്തസ്സിന് മാനഹാനി വരുത്തിയതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2017 മുതൽ തെൻറ തൊഴിൽ ജീവിതത്തെയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഷൂട്ടിങ് സൈറ്റുകളിലും തേജോവധം ചെയ്തുവെന്നുമാണ് മഞ്ജുവാര്യരുടെ പരാതി.
മേനോെൻറ പേരിലുള്ള ‘പുഷ്’ കമ്പനി വഴി 2013ൽ കരാറിലേർപ്പെട്ട് താൻ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ, മഞ്ജുവാര്യർ ഫൗണ്ടേഷെൻറയും, ജീവകാരുണ്യ പ്രവർത്തനത്തിെൻറയും മേൽനോട്ടവും ശ്രീകുമാർ മേനോന് നൽകിയിരുന്നു.
2017 ൽ കരാർ റദ്ദാക്കിയതിെൻറ വിദ്വേഷത്തിൽ ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു. തന്നെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം.സമൂഹമാധ്യമങ്ങൾ വഴി തന്നെ പിന്തുടരുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒപ്പിട്ടു നൽകിയ വെള്ള പേപ്പറുകൾ, ലെറ്റർഹെഡ്, മറ്റു രേഖകൾ എന്നിവയുടെ ദുരുപയോഗം തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.