മുംബൈ: അഗ്നിക്കിരയായ ബോളിവുഡ് ചിത്രം ‘പദ്മാവതി’യുടെ ചിത്രീകരണ സെറ്റ് കേന്ദ്ര സെൻസർ ബോർഡ് അംഗങ്ങൾ സന്ദർശിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ മസായി പതാറിലെ സെറ്റാണ് അംഗങ്ങൾ സന്ദർശിച്ചത്.
മാർച്ച് 15നാണ് 20 അംഗ അക്രമിസംഘം ‘പദ്മാവതി’യുടെ ചിത്രീകരണ സെറ്റിലേക്ക് അതിക്രമിച്ചു കയറി സിനിമക്കായുള്ള വസ്ത്രങ്ങളും മൃഗങ്ങൾക്കായി െവച്ചിരുന്ന ഭക്ഷണവും സൂക്ഷിച്ച രണ്ട് പന്തലുകൾക്ക് തീയിട്ടത്. ആക്രമികളിൽ രണ്ടാളെ സിനിമാ പ്രവർത്തകർ പിടികൂടിയെങ്കിലും കൂടെയുണ്ടായിരുന്നവർ മോചിപ്പിച്ചു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമയുടെ ഇതിവൃത്തം. നേരത്തെ, ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേന പ്രവർത്തകർ 'പത്മാവതി'യുടെ ഷൂട്ടിങ് സെറ്റ് നശിപ്പിക്കുകയും സംവിധായകൻ ബൻസാലിയെ ആക്രമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.