അറിഞ്ഞില്ല, പാൻ മസാല കമ്പനി വഞ്ചിച്ചു -പിയേര്‍സ് ബ്രോസ്‌നന്‍

ന്യൂഡല്‍ഹി: പാൻ  മസാല കമ്പനി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഹോളിവുഡ് നടൻ പിയേര്‍സ് ബ്രോസ്‌നന്‍. പാൻ മസാലയുടെ ദൂഷ്യഫലങ്ങൾ പാൻ മസാല കമ്പനിയായ പാൻ ബഹർ തന്നെ അറിയിച്ചില്ലെന്ന് ജെയിംസ് ബോണ്ട് താരം വ്യക്തമാക്കി. ഡല്‍ഹി ടുബാക്കോ കണ്‍ട്രോള്‍ സെല്ലിന് അയച്ച മറുപടിയിലാണ് ബ്രോസ്‌നന്‍ കമ്പനിക്കെതിരെ രംഗത്തുവന്നത്. 

പാന്‍ മസാല ആരോഗ്യത്തിന് ഹാനികരമെന്ന് കമ്പനി തന്നെ അറിയിച്ചില്ല. കരാറിലും അത് സൂചിപ്പിച്ചില്ലെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് പിയേര്‍സ് ബ്രോസ്‌നന് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. 2003 ല്‍ പാസാക്കിയ സിഗരറ്റ് ആന്‍റ് ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് പ്രകാരം സെലിബ്രിറ്റികളും മാധ്യമങ്ങളും പുകയില ഉല്‍പന്ന കമ്പനികളുമായി സഹകരിക്കാന്‍ പാടില്ല. 

Tags:    
News Summary - Cheated', kept in dark by pan masala brand: Actor Pierce Brosnan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.