കൊച്ചി: ചെക്ക് കേസിൽ സിനിമ-സീരിയൽ നടൻ റിസ ബാവക്ക് മൂന്നുമാസം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ. എളമക്കര സ്വദേശി സാദിഖ് നൽകിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എൻ.െഎ ആക്ട്) തേജോമണി തമ്പുരാട്ടി ശിക്ഷ വിധിച്ചത്. പിഴയടക്കാൻ നിർദേശിച്ചിരിക്കുന്ന 11 ലക്ഷം നൽകിയില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി നിർദേശം. പിഴസംഖ്യ അടച്ചാൽ ഇത് പരാതിക്കാരനായ സാദിഖിന് കൈമാറണം.
2014ലാണ് കേസിനാസ്പദമായ സംഭവം. സാദിഖിെൻറ മകനും റിസ ബാവയുടെ മകളും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നത്രേ. ഇൗ പരിചയത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന റിസ ബാവക്ക് സാദിഖ് 11 ലക്ഷം രൂപ കടം നൽകി. എന്നാൽ, പലതവണ തുക ആവശ്യപ്പെട്ട് റിസ ബാവയെ സമീപിച്ചെങ്കിലും സാവകാശം ചോദിക്കുകയാണുണ്ടായത്. അവസാനം 2015 ജനുവരി 15ന് സാദിഖിന് ചെക്ക് നല്‍കി.
71 ദിവസത്തിനുശേഷം സാദിഖ് ഇൗ ചെക്ക് കലക്ഷനയച്ചു. എന്നാല്‍, ഇത് മടങ്ങിയതിനെതുടർന്നാണ് സാദിഖ് കോടതിയെ സമീപിച്ചത്. മാസങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരായ റിസ ബാവയെ വിധിക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചു. ശിക്ഷ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.