തിരശ്ശീലയുടെ വർണ വിസ്മയങ്ങളിലേക്ക് ആദിവാസി സമര നായിക സി.കെ. ജാനുവെത്തുന്നു. രാ ജൻ കുടുവൻ സംവിധാനം ചെയ്യുന്ന ‘പസീന’ എന്ന ചിത്രത്തിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിെൻറ ഭാര്യയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
സന്തോഷം എന്നതിലുപരി ഇത് പുതിയ അനുഭവമാണെന്ന് ജാനു ‘മാധ്യമ’ത്തോട് പറഞ്ഞു. സിനിമയിൽ കുറച്ചു സമയമേ ഞാനുള്ളുവെന്നാണ് സിനിമക്കാർ പറഞ്ഞത്. കുടുംബ കഥയാണ്. അത് നല്ലതാണെന്ന് ഞാനും പറഞ്ഞു. നവംബർ 18ന് സിനിമയുടെ പൂജ കാഞ്ഞങ്ങാട്ട് നടക്കും. അപ്പോൾ അവിടെ എത്തും.
ജീവിതത്തിൽ അമ്മയല്ലെങ്കിലും ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തുന്നുണ്ട്. സാധാരണ അമ്മയേക്കാൾ അപ്പുറത്തുള്ള അനുഭവമാണിത്. പിന്നെ ജീവിതമായാലും സിനിമയായാലും അമ്മ, അമ്മ തന്നെ. നോക്കാം സിനിമ വരട്ടെ.- ജാനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.