പാരീസ്: ലോകമെമ്പാടും വ്യാപിച്ച കോവിഡ്19 വൈറസ് ബാധയെ തുടർന്ന് കാൻസ് ഫിലിം ഫെസ്റ്റിവൽ മാറ്റിവെച്ചു. മേ യ് 12 മുതൽ 23 വരെ നടക്കാനിരുന്ന ചലച്ചിത്ര മേള ജൂൺ അവസാനത്തേക്ക് മാറ്റിയെന്നാണ് ഒൗദ്യോഗിക വിവരം. എന്നാൽ ഏതു തീയതിയിൽ നടക്കുമെന്നത് കൃത്യമായി അറിയിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് കാൻ. കോവിഡ് 19 മൂലം ആഗോളതലത്തിൽ ആരോഗ്യഅടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗത്തിനെതിരെ പോരാടുന്നവരോട് െഎക്യദാർഢ്യം അറിയിച്ചുകൊണ്ട് ചലച്ചിത്ര മേള മാറ്റിവെക്കുകയാണെന്ന് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ജൂൺ അവസാനമോ ജൂലൈ ആദ്യവാരമോ ചലച്ചിത്ര മേള നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചൈനക്കും ഇറ്റലിക്കും പിറകെ ഫ്രാൻസിലാണ് കൂടുതൽ കോവിഡ്19 രോഗബാധിതരും മരണങ്ങളും ഉണ്ടായിട്ടുള്ളത്. ഫ്രാൻസിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.