‘തോപ്പില്‍ ജോപ്പന്‍’ സിനിമയുടെ റിലീസിങ് തടഞ്ഞു

കൊച്ചി: മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്‍െറ റിലീസിങ് എറണാകുളം ജില്ലാ കോടതി താല്‍ക്കാലികമായി തടഞ്ഞു. ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എന്‍. അനില്‍ കുമാര്‍ തടഞ്ഞത്. സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് കോടതി നടപടി.

സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്‍െറ വാദം.

റിയല്‍ ഇമേജ് മീഡിയ ടെക്നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍, കടവന്ത്രയിലെ എസ്.എന്‍ ഗ്രൂപ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുന്നത്.

 

Tags:    
News Summary - court stay mammootty film thoppil joppan release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.