മഞ്​ജു വാര്യരെ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ നീക്കം

കൊച്ചി: അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ നടി മഞ്​ജു വാര്യരെ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ ആലോചന. പാർട്ടി നേതാക്കൾക്കിടയിൽ ഇതു സംബന്ധിച്ച്​ ധാരണയായതായാണ്​ വിവരം. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ്​ തെരഞ്ഞെടുപ്പിൽ മഞ്​ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കത്തിന്​ പിന്നിൽ. ഇതു സംബന്ധിച്ച്​ നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ പല തവണ നടന്നുകഴിഞ്ഞു. 

ഇടതു സർക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാൻഡ്​ അംബാസഡറായ മഞ്​ജു വാര്യർ അടുത്ത സമയത്തായി സർക്കാറി​​​​െൻറ പ്രവർത്തനത്തെ തുറന്ന്​ പ്രശംസിക്കുകയും ചെയ്​തിരുന്നു. എറണാകുളത്ത്​ പല പരിപാടികളിലും സജീവമാകാനും അവർ ശ്രമിക്കുന്നുണ്ട്​. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്​സഭാ തെര​െഞ്ഞടുപ്പിൽ അദ്ദേഹത്തെ സ്​ഥാനാർഥിയാക്കാനുമാണ്​ നേര​േത്ത ധാരണയുണ്ടായിരുന്നത്​. 

എന്നാൽ, പുതിയ ധാരണ അനുസരിച്ച്​ രാജീവ്​ അടുത്ത മൂന്ന്​ വർഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്​തൻ സി.എൻ. മോഹനനെ സംസ്​ഥാന സെക്ര​േട്ടറിയറ്റിൽ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്​. 

 


 

Tags:    
News Summary - CPM consider Manju Warrier as a Candidate in Ernakulam Lok Sabha Seat -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.