പാർവതിക്കെതിരായ സൈബർ ആക്രമണം; ഒരാൾ കൂടി പിടിയിൽ

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ വടക്കാഞ്ചേരി സ്വദേശി പ്രി​േൻറായെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കസബ സിനിമയെ വിമർശിച്ചതിന് നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പ്രി​േൻറാക്കെതിരായ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയി പ്രല​േൻറാക്ക്​ ജാമ്യം ലഭിച്ചിരുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. കഴിഞ്ഞ 10നു ഐ.എഫ്.എഫ്​.കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച സംവാദത്തിൽ കസബ സിനിമയിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പാർവതി പ്രതികരിച്ചിരുന്നു. അതിനു ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡി.ജി.പി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐ.ജി പി.വിജയൻ എന്നിവർക്കു പരാതി നൽകിയത്.


 

Tags:    
News Summary - Cyber Attack Against Parvathy; One more person in custody - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.