ന്യൂഡൽഹി: ഡൽഹി- മുംബൈ വിമാന യാത്രക്കിെടെ പീഡനത്തിനിരയായയെന്ന് ദംഗൽ നടി സൈറ വസീം. പിറകിലെ സീറ്റിലിരുന്നയാൾ പീഡിപ്പിച്ചുെവന്നാണ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറയുന്നത്. വിമാനത്തിൽ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാൾ കാലു കൊണ്ട് ഉരസിെയന്നാണ് ആരോപണം. വിസ്താര എയർലൈൻസിെൻറ വിമാനത്തിൽ യാത്ര ചെയ്യവെയാണ് സംഭവം. അർധരാത്രിക്ക് ശേഷം കരഞ്ഞു കൊണ്ടാണ് താരം സംഭവം വിവരിച്ചത്.
ഫ്ലൈറ്റ് ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ് നേരിട്ടത്. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത് വളരെ ഭയാനകമാണ്. ഒരു പെൺകുട്ടിക്കും ഇത് അനുഭവിക്കേണ്ടി വരരുത്. ഇങ്ങനെയാണോ അവർ പെൺകുട്ടികളെ സംരക്ഷിക്കുന്നത്. നമുക്ക് നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത് ഏറ്റവും മോശം അവസ്ഥയാണ്...
അഞ്ച്-പത്തു മിനുേട്ടാളം തെൻറ കഴുത്തു മുതൽ പിറകു വരെ അയാളുടെ കാൽ സഞ്ചരിച്ചുവെന്നും ൈസറ ആരോപിക്കുന്നു. താൻ ആദ്യം അത് അവഗണിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അൽപ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ് ശരിയല്ലാത്തതു കൊണ്ട് കാൽ തട്ടിയതാകാമെന്ന് കരുതി. പക്ഷേ, അത് തുടരുക തെന്നയായിരുന്നു.
ഉപദ്രവിച്ചയാളുടെ ചിത്രം പകർത്താനും അവർ ശ്രമിച്ചിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ അത് സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലിെൻറ ചിത്രം 17കാരിയായ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, വ്യോമയാന മന്ത്രാലയവും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും വിമാനകമ്പനിയോട് വിശദീകരണം തേടി. സൈറ വസീം നൽകിയ പരാതിയിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എയർ വിസ്താര അറിയിച്ചു. ഇത്തരം സംഭവങ്ങൾ െവച്ചുപൊറുപ്പിക്കില്ലെന്നും എയർലൈൻസ് ട്വിറ്ററിലൂടെ അറിയിച്ചു. പോസ്കോ നിയമപ്രകാരം കേസെടുത്ത മുംബൈ പൊലീസ് സൈറയുടെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.