ചപാക്ക് ആദ്യദിനം നേടിയത് നാല് കോടി

ലഖ്നോ: ദീപിക പദുകോണിന്‍റെ പുതിയ ചിത്രമായ ‘ചപാകി’ന്‍റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. റിലീസ് ചെയ്ത ആദ്യദിനം 4.7 കോട ി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതിന് പിന്നാലെ ദീപികയുടെ സിനിമ ബഹിഷ്കരിക്കാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ദീപികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി പ്രവർത്തകർക്കായി അഖിലേഷ് യാദവ് ചിത്രത്തിന്‍റെ പ്രത്യേകം പ്രദർശനവും ഒരുക്കിയിരുന്നു. കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതിയിളവും നൽകിയിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിനെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്. ആലിയ ഭട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

Tags:    
News Summary - Deepika Padukone film earns Rs 4.77 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.