മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു ദുൽഖർ നായകനായെത്തിയ ചാർളി എന്ന ചിത്രം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയായിരുന്നു നായിക. എന്നാൽ മറാത്തിയില്‍ ദേവ ചി മായ എന്ന പേരിലെത്തിയപ്പോൾ വീണ്ടും ചിത്രം ചർച്ചയാവുകയാണ്. ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നതോടെ ട്രോളർമാർ ആഘോഷവും തുടങ്ങി. ചാർലിയെ കൊന്നെന്ന് പറഞ്ഞാണ് നിരവധി പേർ ട്രോളുമായെത്തിയത്. അങ്കുഷ് ചൗഥരിയാണ് മറാത്തിയിൽ ദുൽഖറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജസ്വിനി പണ്ഡിറ്റാണ് നായിക.
ആദ്യം ഉസ്താദ് ഹോട്ടൽ പിന്നെ ചാർളി ഇതിലും നല്ലതു ഞങളുടെ ഡിക്യുവിനെ അങ്ങു കൊല്ലുന്നതായിരുന്നു.ഇതൊന്നും കാണാനുള്ള ശക്തി എനിക്കില്ല, ഞങ്ങളെ ഒറ്റെ അടിക്ക് കൊല്ലാൻ പറ്റുമോ. ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയിട്ട് മരിക്കാൻ വയ്യ... എന്നിങ്ങനെ പോകുന്ന കമന്‍റുകളാണ് യുടൂബിന്‍റെ വിഡിയോ ലിങ്കിൽ മലയാളികൾ പോസ്റ്റിയത്. പലരു മലയാളത്തിൽ തന്നെയാണ് കമന്‍റിടുന്നത്. ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ റീമേക്കിനെ പരിഹസിച്ച് ട്രോളുകളും പ്രചരിക്കുന്നുണ്ട്.
മുമ്പ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടലിന്‍റെ കന്നഡ ട്രെയിലറിനെയും നിവിൻ പോളി ചിത്രം പ്രേമത്തിന്‍റെ തെലുങ്ക് റീമേക്കിനെയും ട്രോളി മലയാളികൾ രംഗത്തെത്തിയിരുന്നു. ചാർളി 46ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.