കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിനെ കാണാനെത്തിയ ദിലീപിന്‍റെ സുഹൃത്തും നടനുമായ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞു. ജയിലിന് മുന്നിലെത്തിയ ധർമജനോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴാണ് ധർമജൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
ദിലീപിന് ജാമ്യം ലഭിച്ച വിവരം അറിഞ്ഞയുടൻ ആരാധകരും നാട്ടുകാരും ആലുവ സബ് ജയിൽ പരിസരത്തേക്ക് ഒഴുകുകയായിരുന്നു. ഇപ്പോഴും വൻ ജനക്കൂട്ടമാണ് ജയിലിന് മുന്നിലുള്ളത്. പുറത്തിറങ്ങുന്ന ദിലീപിന് നൽകാൻ പൂമാലയും പൂച്ചെണ്ടുമായി ഗേറ്റിൽ ആരാധകർ കാത്തു നിൽക്കുകയാണ്. പലരും മുദ്രാവാക്യം വിളിക്കുന്നുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.