പൊലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന്; ദിലീപ് ഹരജി നൽകി 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന ആരോപണവുമായി നടൻ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വിദേശത്ത് പോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്ന് പാസ്പോർട്ട് വാങ്ങുന്നതിനായി കോടതിയിൽ എത്തിയപ്പോഴാണ് ദിലീപ് ഹരജി സമർപ്പിച്ചത്. 

ദിലീപിന്റെ ഹരജിയിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബർ ഒന്നിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പ് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപിന്‍റെ ആരോപണം.  ‌ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്. 

അതിക്രമത്തിന് ഇരയായ നടിയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച് ഒന്നാം സാക്ഷി. ദിലീപിന്‍റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാരിയർ കേസിൽ 11–ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവൻ കേസിൽ 34–ാം സാക്ഷിയാണ്. നടൻ‌ സിദ്ധിഖ് 13–ാം സാക്ഷിയും കാവ്യ മാധവന്‍റെ സഹോദര ഭാര്യ 57–ാം സാക്ഷിയുമാണ്. 

Tags:    
News Summary - Dileep Again Seeks Court Against Police-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.