തിരുവനന്തപുരം: നടൻ ദിലീപിെൻറ അറസ്റ്റിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. മലയാള സിനിമയുടെ ജനപ്രിയ നായകൻ വില്ലനാകുമ്പോൾ എന്ത് പറയണമെന്നറിയാതെ താരസംഘടനയായ ‘അമ്മ’ മൗനം തുടരുകയാണ്.
തെൻറ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പലതവണ അമ്മയിൽ പരാതി നൽകിയിട്ടും സൂപ്പർ താരങ്ങൾക്ക് മുന്നിൽ കരഞ്ഞിട്ടും ദിലീപിനെതിരെ സംഘടനക്കകത്തോ പുറത്തോ ശബ്ദം ഉയരാത്തത് സ്വാധീനം തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷവും പൊലീസ് ചോദ്യംചെയ്തപ്പോഴും അമ്മയുടെ സ്നേഹം മകനൊപ്പമായിരുന്നു.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 13 മണിക്കൂർ ആലുവ പൊലീസ് ക്ലബിൽ ദിലീപിനെ ചോദ്യംചെയ്തപ്പോൾ അന്ന് അറസ്റ്റ് ഒഴിവാക്കാൻ ഇടപെട്ടത് സൂപ്പർ താരമായിരുന്നു. നടൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചാനൽ പ്രമുഖനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് തൽക്കാലത്തേക്ക് വിട്ടയക്കാൻ അന്വേഷണസംഘത്തിന് നിർദേശം നൽകിയത്. അല്ലെങ്കിൽ പുലർച്ചയോടുകൂടി തന്നെ നടെൻറ അറസ്റ്റ് രേഖപ്പെടുത്തുമായിരുന്നുവെന്ന് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.