ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവന്‍റെയും വിവാഹ വിഡിയോയുടെ ട്രൈലർ പുറത്തിറങ്ങി. കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. മകൾ മീനാക്ഷിയും ചടങ്ങിനെത്തിയിരുന്നു. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്.
നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ കമൽ, സിദ്ദീഖ്, ജോഷി, രഞ്ജിത്, നടന്മാരായ മമ്മൂട്ടി, ജയറാം, ജനാർദനൻ, നാദിർഷ, ധർമജൻ ബോൾഗാട്ടി, നടിമാരായ മേനക, ചിപ്പി, ജോമോൾ, മീര ജാസ്മിൻ, കുക്കു പരമേശ്വരൻ അടക്കമുള്ള ചലച്ചിത്ര താരങ്ങളും എം.എൽ.എ ഹൈബി ഈഡൻ, അൻവർ സാദത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.