കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യെപ്പട്ട് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപിെൻറ കത്ത്. സി.ബി.െഎയെ അല്ലെങ്കിൽ മറ്റൊരു അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കണം. കേസിൽ തന്നെ കുടുക്കിയതിൽ ഡി.ജി.പി ലോക് നാഥ് ബെഹ്റക്കും എ.ഡി.ജി.പി ബി.സന്ധ്യക്കും പങ്കുണ്ട്. എല്ലാ വിവരങ്ങളും ബെഹ്റയെ അറിയിച്ചിരുന്നു. പദവിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളാണ് ബെഹ്റയിൽ നിന്നുണ്ടായതെന്നും ദിലീപ് കത്തിൽ ആരോപിക്കുന്നു.
സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് കത്തില്‍ ആരോപിക്കുന്നത്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദിലീപ് പറയുന്നു.
അേന്വഷണ ഉദ്യോഗസ്ഥരായ റൂറൽ എസ്.പി എ.വി ജോർജ്, എസ്.പി കെ.എസ് സുദർശനൻ, ഡി.വൈ.എസ്.പി സോജൻ, സി.െഎ ബിജു പൗലോസ് എന്നിവരെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്നും ദിലീപ് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 12 പേജുള്ള കത്ത് രണ്ടാഴ്ച മുമ്പാണ് ആഭ്യന്തര െസക്രട്ടറിക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.