കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ശേഷം ആദ്യമായി നടൻ ദിലീപ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിെൻറ യോഗത്തിൽ പെങ്കടുത്തു. അറസ്റ്റിലായതിനെത്തുടർന്ന് ഫിയോകിെൻറ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ദിലീപ്, സംഘടനയുടെ സാധാരണ അംഗം എന്ന നിലയിലാണ് ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന ആദ്യ ജനറൽ ബോഡി യോഗത്തിൽ പെങ്കടുത്തത്.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ 13 മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചതിെൻറ പിറ്റേ ദിവസമായിരുന്നു കൊച്ചിയിൽ ഫിയോകിെൻറ ഉദ്ഘാടനം. മമ്മൂട്ടിയും മോഹൻലാലും അടക്കം മലയാള സിനിമയിലെ പ്രമുഖരെല്ലാം ചടങ്ങിൽ പെങ്കടുത്തിരുന്നു. അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കുകയും പകരം ആൻറണി പെരുമ്പാവൂരിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയതിനെത്തുടർന്ന് വീണ്ടും പ്രസിഡൻറാക്കാൻ തീരുമാനിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ ദിലീപ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.